കെഎസ്എസ്പിഎ ധർണ നടത്തി
1572087
Wednesday, July 2, 2025 1:48 AM IST
ശ്രീകണ്ഠപുരം: കേരളത്തിലെ സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ട്രഷറിക്ക് മുമ്പിൽ കരിദിനാചരണവും ധർണയും നടത്തി.
അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. വനിതകൾ അടക്കം നൂറ് കണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനവും നടന്നു. കുടിശികയായ 18 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.ടി. കുര്യാക്കോസ് മുഖ്യഭാഷണം നടത്തി. കെ.വി. പത്മനാഭൻ, കെ. ദിവാകരൻ, പി. ദിനേശൻ, കെ.സി. ജോൺ, എം.എം. ലീല, പി.സി. മറിയാമ്മ, ജോസ് അഗസ്റ്റിൻ, ഡോ. വി.എ. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. ആലക്കോട് സബ് ട്രഷറിക്ക് മുന്നിൽ നടന്നധർണ ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു.