ഡോക്ടേഴ്സ് ദിനാചരണം
1572086
Wednesday, July 2, 2025 1:48 AM IST
ശ്രീകണ്ഠപുരം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോ. അഗസ്റ്റ്യൻ ജോർജിനെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ജോൺസൺ ടി. സഖറിയാസ് അധ്യക്ഷത വഹിച്ചു. റെജി നെല്ലൻകുഴി, ജോർജ് പി. അഗസ്റ്റിൻ, യു.കെ. ഭാനു, എ.വി. മനീഷ്, റെജി കാര്യാങ്കൽ, മാത്യു വർഗീസ്, വിപിൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
കരുവഞ്ചാൽ: കരുവഞ്ചാൽ വൈഎംസിഎയുടെയും വുമൺസ് ഫോറത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിലെ 15 ഡോക്ടർമാരെ ആശുപത്രി അങ്കണത്തിൽ ആദരിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശരി, അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് മണവത്ത്, ആലക്കോട് സബ് ഇൻസ്പെക്ടർ എൻ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ പ്രസിഡന്റ് പോൾ ജോർജ് മേച്ചേരിൽ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. ജോർജുകുട്ടി കുറ്റിയാനിക്കൽ, ഡോ. ജോസ് ചെറുക്കാവിൽ, സാബു ചാണക്കാട്ടിൽ, രാജു ചെരിയൻ കാലായിൽ, ബോബി നമ്പ്യാപറമ്പിൽ, ജയ്സൺ ഓണംകുളം, ലിജോ കളരിക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ഷാന്റി ഷൈജു, സെക്രട്ടറി അനു ജയ്സൺ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെ ഡോക്ടർമാരെ മാനേജ്മെന്റിന്റേയും ജീവനക്കാരുടേയും നേതൃത്വത്തിൽ ആദരിച്ചു. ആശുപത്രി കവാടത്തിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. യോഗത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ തേജസ് മരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനൂപ് തോമസ് എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ തേജസ് മരിയ ഡോക്ടർമാരെ പൂക്കൾ നൽകി സ്വീകരിച്ചു.
തുടർന്ന് കേക്ക് മുറിച്ചു. സിസ്റ്റേഴ്സ്, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഗോപാൽ, ഡോ. ശിവരാജ്, ഡോ. വി.ജെ. അരുൺ, ഡോ. സുബിൻ ജോളി, ഡോ. അബി പോൾ, ഡോ. അഞ്ജലി, ഡോ. വിഷ്ണു എന്നിവരെയാണ് ആദരിച്ചത്.
ചെറുപുഴ: നവജ്യോതി കോളജ് സോഷ്യൽ വർക്ക്, സൈക്കോളജി ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റൽ, പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാരെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. ബിനോയ് വാഴയിൽ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റ് പ്രതിനിധി ആൽബർട്ട് മാത്യു, സ്റ്റാഫ് കോ ഓഡിനേറ്റർസ് സിസ്റ്റർ ഷാരോൺ, ജെയ്മി ജോൺസൺ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ പിജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
ജോസ്ഗിരി: ജോസ്ഗിരി സെന്റ് ജോസഫ് യുപി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. യോഗത്തിൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് സ്കൂളിലെ പൂർവ വിദ്യാർഥിയായ ഡോ. അരുൺ ജോയിയെ ആദരിച്ചു. എഫക്റ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു. ലഹരിക്കെതിരെ ചെറുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.സി. രതീഷ് ബോധവത്കരണ ക്ലാസ് നയിച്ചു. പത്തായത്തംഗം ഷാന്റി കലാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് തോമസ് തള്ളായിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജസ്റ്റിൻ മേപ്രത്ത് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക ജിബി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡന്റ് റെക്സി ബിജോയ്, സ്റ്റാഫ് സെക്രട്ടറി ജിനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: ഡോക്ടേഴ്സ് ദിനത്തിൽ പെരുമ്പടവിലെ ഡോ. സത്യശങ്കറിനെ കരിപ്പാൽ എസ് വിയുപി സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുഖ്യാധ്യാപിക പി.പി. ബിന്ദു പൊന്നാടയണിയിച്ചു. സയൻസ് ക്ലബ് പ്രവർത്തകരായ വിദ്യാർഥികൾ ഉപഹാരം കൈമാറി. സ്റ്റാഫ് സെക്രട്ടറി വി.കെ. വിനീത, പിടിഎ പ്രസിഡന്റ് വി.സി. മൊയ്തു, വൈസ് പ്രസിഡന്റ് ഇ. ബിബിൻ, കെ.സി.സന്തോഷ്, കെ.കെ. സനൂപ്, പി.വി. സുജേഷ്, എൻ. കെ. ധനുരാജ്, കെ.കെ ജിതിൻ എന്നിവർ നേതൃത്വം നൽകി.
കുടിയാന്മല: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ (വൈഎംഐ) കുടിയാന്മല ക്ലബിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കുടിയാന്മലയിൻ മൂന്ന് പതിറ്റാണ്ടി ലേറെയായി ആതുര സേവന രംഗത്ത് ശ്രദ്ധേയനായ ഡോ. വി.സുരേഷ്, ഡോ. ലിവിംഗ്സ്റ്റൺ എന്നിവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് പോൾ മഞ്ചപ്പിള്ളിൽ ഇരുവരേയും പൊന്നാടയണിയിച്ചു. ബിജു ഫ്രാൻസിസ്, ബേബി വട്ടക്കുന്നേൽ, സോജൻ ഇരുപ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. പയ്യാവൂർ ടൗണിൽ ദീർഘകാലമായി ആതുര സേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ.എം.വി. ലക്ഷ്മണൻ, ഡോ. ഒ.വി.സനൽ, ഡോ. രാജഗോപാൽ, ഡോ. ദിനേശ്, ഡോ. ഡെൽസ് എന്നിവരെ അവരവരുടെ ക്ലിനിക്കുകളിലെത്തി ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കെവിവിഇഎസ് പയ്യാവൂർ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.