കെജിഒയു പ്രതിഷേധ പ്രകടനം നടത്തി
1572092
Wednesday, July 2, 2025 1:48 AM IST
കണ്ണൂർ: ഒരു വർഷമായിട്ടും സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിന് നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെജിഒയു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി പ്രഫ. മുഹമ്മദ് അനീസ്, കെ.കെ രാജേഷ് ഖന്ന, ടി.ഷജിൽ, ഷിജിൻ മാണിയത്ത്, കെ.എം.ഷാഹുൽ ഹമീദ്, ബിന്ദു ചെറുവാട്ടിൽ എന്നിവർ പ്രസംഗിച്ചു. പി.സി സാബു,കെ.വി.ജയേഷ്, സി.അജിത്ത് കുമാർ, കെ.ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.