ഓട്ടോറിക്ഷാ ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1571991
Tuesday, July 1, 2025 10:07 PM IST
മയ്യിൽ: ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയരളം കൊവുപ്പാടിയിലെ പൂവത്തുംകണ്ടി അനീഷിനെയാണ് (43) മരിച്ചനിലയിൽ കണ്ടത്.
മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ട്. ജൂൺ 27 ന് വൈകുന്നേരം മുതൽ കാണാതായിരുന്ന അനീഷിനെ കണ്ടെത്താനായി വീട്ടുകാർ നടത്തിയ തെരച്ചിലിനിടയിലാണു മുറിയിലെ കഴുക്കോലിൽ മരിച്ചനിലയിൽ കണ്ടത്.
പരേതനായ ശ്രീധരൻ-പി.കെ. യശോദ ദമ്പതികളുടെ മകനാണ്. സഹോദരൻ: അഭിനേഷ് (കണ്ടക്കൈ, മയ്യിൽ). പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്തി.