നഷ്ടപരിഹാരം; മന്ത്രിക്ക് നിവേദനം നല്കി മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി
1572357
Thursday, July 3, 2025 1:12 AM IST
കേളകം: കണ്ണൂർ വിമാനത്താവള റോഡകൾക്കായി വീടും കെട്ടിടങ്ങളും മറ്റ് നിർമിതികളും വിട്ടു നല്കിയവർക്ക് കാലപഴക്കം കണക്കാക്കി വിലനിശ്ചയിക്കണമെന്ന സർക്കാർ തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി നിവേദനം നല്കി. സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രിക്കാണ് ആക്ഷൻ കമ്മിറ്റി നിവേദനം നല്കിയത്.
കമ്മിറ്റി കൺവീനർ ജിൽസ് എം. മേയ്ക്കൽ, വൈസ് ചെയർമാൻ ബിജു ടി. മാത്യു തോട്ടത്തിൽ, ജോസഫ് പള്ളിക്കാമഠത്തിൽ, സജി ജോർജ് മേച്ചേരി കിഴക്കേൽ എന്നിവർ തിരുവനന്തപുരത്ത് എത്തിയാണ് നിവേദനം നൽകിയത്. വിഷയം ഗൗരവം ഉള്ളതാന്നെന്നും പരിഹരിക്കപ്പെടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.