വിത്ത് ഊട്ട് പദ്ധതിക്ക് തുടക്കമായി
1572919
Friday, July 4, 2025 7:28 AM IST
ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെ വിത്തുകൾ നട്ടു. ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ്, മാതൃവേദി, കെസിവൈഎം എന്നീ സംഘടനകളും വനം വകുപ്പും സംയുക്തമായാണ് ഫലവൃക്ഷത്തൈകൾ നട്ടത്.
ആറളം വന്യജീവി സങ്കേതത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ, ഫോറസ്റ്റർ മനോജ്, ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഗ്രേയ്സൺ ഉള്ളാഹയിൽ എന്നിവർ നേതൃത്വം നൽകി.