ചെമ്പേരി ലയൺസ് ക്ലബ് സ്ഥാനാരോഹണം നടത്തി
1572910
Friday, July 4, 2025 7:28 AM IST
ചെമ്പേരി: ലയൺസ് ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കമ്യൂണിറ്റി സർവീസിന്റെ ഭാഗമായുള്ള വീൽചെയർ വിതരണവും ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു. നിയുക്ത ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോഷി കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത റീജണൽ ചെയർമാൻ ദിനേശ് കുമാർ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ജോയിന്റ് കാബിനറ്റ് സെക്രട്ടറിമാരായ മാർട്ടിൻ മാത്യു, സിജു കൊട്ടാരം, ഡിസ്ട്രിക്ട് കോ-ഓഡിനേറ്റർ പി.ഡി. തോമസ്, സോണൽ ചെയർപേഴ്സൺ ഡെന്നീസ് വാഴപ്പള്ളി, നിയുക്ത സെക്രട്ടറി റിജു സിറിയക്ക് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി വീൽചെയറുകൾ ഏറ്റുവാങ്ങി. 2025-26 വർഷത്തെ ക്ലബ് ഭാരവാഹികൾ: മാത്തുക്കുട്ടി അലക്സ്-പ്രസിഡന്റ്, റിജു സിറിയക്ക്-സെക്രട്ടറി, സോയിച്ചൻ അഗസ്റ്റിൻ-ട്രഷറർ.