യൂത്ത് കോൺഗ്രസ് കെയർ കൊട്ടിയൂർ
1572920
Friday, July 4, 2025 7:28 AM IST
കണ്ണൂർ: വൈശാഖ മഹോത്സവം അവസാനിക്കാനിരിക്കെ കൊട്ടിയൂർ ക്ഷേത്ര പരിസരം മാലിന്യമുക്ത മാക്കണമെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെയർ കൊട്ടിയൂർ മെഗാ ശുചീകരണ കാമ്പയിൻ രണ്ടാം വർഷവും സംഘടിപ്പിച്ചു.
വൈശാഖ മഹോത്സവ സമാപനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സ്വാന്തന സേനയായ യൂത്ത് കെയറിന്റെ പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മെഗാ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.