ആറളത്ത് നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി
1572922
Friday, July 4, 2025 7:28 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ബ്ലോക്ക്10ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളെയാണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്.
കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘമാണ് ശ്രമകരമായ ദൗത്യത്തിൽ പങ്കെടുത്തത്.
പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്പത് എംആർഎസ് ഭാഗത്തെ വട്ടക്കാടിനുള്ളിൽ തമ്പടിച്ചിരുന്ന രണ്ട് കൊമ്പനാനകളെ തുരത്തുന്നത് പ്രതികൂല കാലാവസ്ഥ കാരണം പരാജയപ്പെട്ടു.