ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 10ന് ആരംഭിക്കും
1572913
Friday, July 4, 2025 7:28 AM IST
കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ പത്തിനാരംഭിക്കും. ജില്ലയിലെ 16 കേന്ദ്രങ്ങളിലായി 1565 പേര് ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ പരീക്ഷ എഴുതും.
പ്ലസ് വണ്‍ തുല്യതാ പരീക്ഷ എഴുതുന്ന 630 പേരില്‍ 474 സ്ത്രീകളും 156 പുരുഷന്മാരുമാണ്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ 25 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരാളും പരീക്ഷ എഴുതുന്നുണ്ട്. 925 പേരാണ് പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നത്. ഇതില്‍ 733 സ്ത്രീകളും 192 പുരുഷന്മാരും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 34 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 16 പേരും പരീക്ഷ എഴുതുന്നുണ്ട്.
ജിഎച്ച്എസ്എസ് ചാവശേരി, ഗവ. ബ്രണ്ണന്‍ എച്ച്എസ്എസ് തലശേരി, കെപിആര്‍ ജിഎച്ച്എസ്എസ് കല്യാശേരി, ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, ജിഎച്ച്എസ്എസ് മാത്തില്‍, ജിബിഎച്ച്എസ്എസ് മാടായി, ജിഎച്ച്എസ്എസ് കൂത്തുപറമ്പ്, സീതീ സാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ്, എച്ച്എസ്എസ് മട്ടന്നൂര്‍, മൂത്തേടത്ത് എച്ച്എസ്എസ് തളിപ്പറമ്പ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പഠിതാക്കള്‍ ബന്ധപ്പെട്ട സ്കൂളുകളില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.