യുനാനി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും
1573036
Saturday, July 5, 2025 1:02 AM IST
എരുവാട്ടി: ചപ്പാരപ്പടവ് പഞ്ചായത്ത്, എൻഎച്ച്എം ആയുഷ്, പ്രാഥമിക ആരോഗ്യ കേന്ദ്രം (യുനാനി) പെരുമ്പടവ്, ജനത വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രോഗ നിർണയവും സൗജന്യ മരുന്ന് വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ഉനൈസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. വാർഡംഗം ജോസഫ് ജോൺ ഉഴുന്നുപാറ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജേഷ് മാത്യു പുതുപ്പറമ്പിൽ, യുവജനവേദി പ്രസിഡന്റ് റെനീഷ് മാത്യു പുതുപ്പറമ്പിൽ, വായനശാല സെക്രട്ടറി പി.വി. തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ടി.എസ്. നജീം ബാദ്ഷ, ഡോ. സന, ഡോ. ഫൗസിയാന എന്നിവർ ക്യാമ്പ് നയിച്ചു.