കെഎസ്യു വിദ്യാഭ്യാസ ബന്ദ് നടത്തി
1573020
Saturday, July 5, 2025 1:02 AM IST
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തി.
വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ ബന്ദുമായി പ്രകടനം നടത്തുകയും സ്കൂൾ വിടാൻ ആവശ്യപ്പടുകയും ചെയ്ത സംഭവത്തിൽ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ധർമടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാരിനെതിരെ വിദ്യാർഥി സമൂഹം ശക്തമായി പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.