വീടുകളുടെ സംരക്ഷണ ഭിത്തികൾ തകർന്നു
1573037
Saturday, July 5, 2025 1:02 AM IST
ചെറുപുഴ: ശക്തമായ മഴയിൽ വീടുകളുടെ സംരക്ഷണ ഭിത്തികൾ തകർന്നു. കന്നിക്കളത്തെ വഹാനായിൽ ഷംനാദ്, വയലായിലെ ഇളംപുരയിടത്തിൽ ജുമൈലത്ത് എന്നിവരുടെ വീടുകളുടെ സംരക്ഷണ ഭിത്തികളാണ് തകർന്നത്. ജുമൈലത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് സമീപത്തെ വാഴവളപ്പിൽ മുഹമ്മദ് കുഞ്ഞിയുടെ വീട് അപകടഭീഷണിയിലായിട്ടുണ്ട്.