അപ്പർ ചീക്കാട് കാട്ടാന കൃഷി നശിപ്പിച്ചു
1573032
Saturday, July 5, 2025 1:02 AM IST
ആലക്കോട്: അപ്പർ ചീക്കാട് മേഖലയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. നമ്പിശേരി കുട്ടിച്ചന്റെ പറമ്പിലെ കായ്ഫലമുള്ള രണ്ടു തെങ്ങുകൾ ഉൾപ്പടെയുള്ള കാർഷിക വിളകളാണ് നശിപ്പിച്ചത്. സൗരോർജ വേലി പ്രവർത്തന രഹിതമായതാണ് കാട്ടാനകൾ കൃഷിയിടത്തിലെത്താൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാന നശിപ്പിച്ച കൃഷിയിടം കാപ്പിമല സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് തകിടിയേൽ സന്ദർശിച്ചു.