ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി
1573034
Saturday, July 5, 2025 1:02 AM IST
മന്ത്രി വീണാ ജോർജിനെ
വഴിയിൽ തടയും:
വിജിൽ മോഹൻ
ശ്രീകണ്ഠപുരം: ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മന്ത്രി വീണ ജോർജിനെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്ന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ശ്രീകണ്ഠപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജിൽ മോഹൻ.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ, കെപിസിസി സെക്രട്ടറി കെ.വി. ഫിലോമിന, ഡിസിസി ജനറൽ സെക്രട്ടറി കെ.പി.ഗംഗാധരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജസിൽ കണിയാർവയൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: കോൺഗ്രസ് ചെറുപുഴ, പുളിങ്ങോം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുപുഴ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചെറുപുഴ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. തോമസ് കൈപ്പനാനിക്കൽ, ജോയിസി ഷാജി, ഉഷാ മുരളി, ലളിതാ ബാബു, ടി.പി. പ്രണവ്, പി.പി. ബാലകൃഷ്ണൻ, പ്രണവ് കരള, റോജി, മാത്യു തടത്തിൽ, രേഷ്മ വി. രാജു, എം. സജീവൻ, വി.വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധപ്രകടനം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.സി. രാജൻ നയിച്ചു. ആലക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൽസമ്മ വാണിശേരി, മൃദുല രാജഗോപാൽ, ഷൈൻ പുളിക്കൽ, ജോയി പേഴത്തിങ്കൽ, ചാക്കോച്ചൻ തകിടിയേൽ, ബിനു സ്രാമ്പിക്കൽ, സോജൻ പേഴത്തിങ്കൽ, മാമച്ചൻ പുന്നാമടം തുടങ്ങിയവർ നേതൃത്വം നൽകി.
ആലക്കോട്: ആലക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം, ജിൻസ് മാത്യു, സിബിച്ചൻ കളപ്പുര, ജോൺസൺ ചിറവയൽ, അപ്പുക്കുട്ടൻ സ്വാമിമഠം, ബിനോയി പാലനാനി, പ്രിൻസ് കച്ചിറയിൽ, സിബി വളവനാട്ട്, ജനാർദനൻ വലമറ്റം, രാജേന്ദ്രൻ പി സി, ഡെൻസൺ ജോർജ്, രവി കുന്നുംപുറം, സി.ഡി.ബി നായർ എന്നിവർ നേതൃത്വം നൽകി.
കാർത്തികപുരം: ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപുരം ടൗണിൽ പ്രതിഷേധപ്രകടനം ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു.
സരിത ജോസ്, സിന്ധു കുളക്കോട്ട്, ടെസി ആലുംമൂട്ടിൽ, ജോസ് പറയൻകുഴി, രഞ്ജിത്ത് ഇരുപ്പക്കാട്ട്, ജോസി സക്കറിയാസ്, ബെന്നി പീടിയേക്കൽ, ഷെന്നി മാങ്കോട്ടിൽ, കെ.കെ. ചന്ദ്രൻ, സി.ബി. കൃഷ്ണൻകുട്ടി, മോഹനൻ പറപ്പള്ളിയിൽ, അജിത്ത് വരിക്കമാക്കൽ, ബേബി കോയിക്കൽ, സിബിച്ചൻ പുലിയുറുമ്പിൽ, ടോം കാപ്പിൽ,ജോബി പന്തലാനി എന്നിവർ നേതൃത്വം നൽകി.
ബ്ലാത്തൂർ: കല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാത്തൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയൂബ് മഞ്ഞാങ്കരി, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.ടി. മാത്യു, ജവഹർ ബാലമഞ്ച് ജില്ലാ കോ-ഓഡിനേറ്റർ ആനന്ദബാബു, രാഘവൻ വട്ടക്കീൽ, രാജീവ് ജോസഫ്, അനൂപ് പനക്കൽ, സത്യൻ ഊരത്തൂർ, ഗോകുൽ കല്യാട് എന്നിവർ നേതൃത്വം നൽകി.