"ശുചിത്വം പാലിക്കൂ രോഗം അകറ്റൂ, മാലിന്യമുക്തം രോഗമുക്തം': ചപ്പാരപ്പടവ് പഞ്ചായത്തിൽ പോസ്റ്റർ പ്രചാരണം
1573033
Saturday, July 5, 2025 1:02 AM IST
ചപ്പാരപ്പടവ്: "ശുചിത്വം പാലിക്കൂ രോഗം അകറ്റൂ, മാലിന്യമുക്തം രോഗമുക്തം' എന്ന ലക്ഷ്യത്തോടെ ചപ്പാരപ്പടവ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 31 വരെ നടക്കുന്ന കാമ്പയിന്റെ പ്രചാരണാർഥം പോസ്റ്റർ പ്രചാരണവും ബോധവത്കരണവും നത്തി. ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് പോസ്റ്റർ നൽകി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി.കെ. ശ്രീകുമാർ, പ്രിൻസിപ്പൽ എം.പി. അഹമ്മദ്, ഹരിത കേരളം മിഷൻ ആർപി വി. സഹദേവൻ, ശുചിത്വ മിഷൻ ആർപി എം. സുജന എന്നിവർ പ്രസംഗിച്ചു. വാതിൽപ്പടി ശേഖരണത്തോടൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ സേന വഴി ശുചിത്വ സന്ദേശങ്ങൾ കൈമാറി.