വിമൽജ്യോതിയിൽ ഫോർബ്സ് മാർഷൽ സെന്റർ ഓഫ് എക്സലൻസ് ലാബ്
1573008
Saturday, July 5, 2025 1:01 AM IST
ചെമ്പേരി: ചെന്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ പൂനെ കേന്ദ്രീകൃത ഇൻഡസ്ട്രിയൽ മെഷിനറി നിർമാണ കമ്പനിയായ ഫോർബ്സ് മാർഷലിന്റെ വ്യവസായിക പിന്തുണയുള്ള സെന്റർ ഓഫ് എക്സലൻസ് ലാബ് വിമൽ ജ്യോതി സ്ഥാപനങ്ങളുടെ ചെയർമാൻ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ബർസാർ ഫാ. ലാസർ വരമ്പകത്ത്, ഫോർബ്സ് മാർഷൽ സപ്ലൈ ഹെഡ് അജയ് ഗാഡ്ഗിൽ, പ്രോജക്ട് മാനേജർ ശരദ് രഹുദകർ, കസ്റ്റമർ സപ്പോർട്ടർ രാജേഷ് രാജാമണി, പ്ലേസ്മെന്റ് സപ്പോർട്ടർ പി.ഇ. ഷാജി, ഇൻസ്ട്രുമെന്റേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി എം. ധനോജ് എന്നിവർ പ്രസംഗിച്ചു. ഫോർബ്സ് മാർഷൽ കമ്പനി ഇതാദ്യമായാണ് പുനെക്ക് പുറത്ത് ഒരു സെന്റർ ഓഫ് എക്സലൻസ് ലാബ് സ്ഥാപിക്കുന്നത്. മുപ്പതു ലക്ഷത്തിലധികം രൂപയുടെ വ്യവസായ പിന്തുണയുള്ള ഈ ലാബ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് മേഖലയിലെ നൂതന പ്രവണതകളെ പ്രോത്സഹിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷണത്തിനും വികസനത്തിനുമുള്ള അവസരമൊരുക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്പാർട്ടുമെന്റുകളിലെ കുട്ടികൾക്ക് ജോലി സാധ്യത വർധിക്കുന്നുവെന്നത് വലിയ നേട്ടവുമാണ്.