പാറക്കല്ലുകൾ വീഴുന്നത് ഭീഷണിയാകുന്നു
1573031
Saturday, July 5, 2025 1:02 AM IST
ആലക്കോട്: മഴ ശക്തമായതോടെ രയറോം-പരപ്പ-കാർത്തികപുരം പിഡബ്ല്യുഡി റോഡിലൂടെയുള്ള യാത്ര അതീവ അപകടകരമാകുന്നു. പലയിടങ്ങളിലും ഉയരത്തിൽ നിന്നും കല്ലുകൾ റോഡിലേക്ക് പതിക്കുകയാണ്. ഇതിനകം നിരവധിയിടങ്ങളിൽ കല്ലുകൾ വീണു. സംഭവസമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാലാണ് ദുരന്തങ്ങളൊഴിവായത്.
കഴിഞ്ഞ മാസം വീണ കൂറ്റൻ കല്ല് ഇനിയും മാറ്റാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. റോഡിൽ വീണു കിടക്കുന്ന കല്ല് വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ വളവിലാണ് കാഴ്ച മറയക്കുന്ന തരത്തിൽ കല്ല് വീണു കിടക്കുന്നത്.