ചെറുപുഴയിൽ ഞാറ്റുവേല ചന്ത തുടങ്ങി
1573039
Saturday, July 5, 2025 1:02 AM IST
ചെറുപുഴ: കൃഷിഭവൻ, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, പഞ്ചായത്തംഗം കെ.പി. സുനിത, കൃഷി ഓഫീസർ പി. അഞ്ജു, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി. ഗീത, സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു. കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി, കൃഷിഭവൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസും നടന്നു.