വിദ്യാർഥികളുമായി സഞ്ചരിച്ച ജീപ്പ് മറിഞ്ഞു: കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
1573017
Saturday, July 5, 2025 1:02 AM IST
കൊട്ടിയൂർ: സ്കൂളിലേക്ക് വിദ്യാർഥികളുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. കുട്ടികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലക്കാണി ഗവ. യുപി സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് കൊട്ടിയൂർ ഗണപതിപ്പുറത്ത് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. റോഡിൽ നിന്നും തെന്നിമാറിയ വാഹനം റോഡരികിലെ ഓവുചാലിലേക്ക് ചെരിയുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിൽ നിന്നും കുട്ടികളെ പുറത്തെടുത്തത്. തുടർന്ന് കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.