നിർമലഗിരി കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
1573532
Sunday, July 6, 2025 8:06 AM IST
നിർമലഗിരി: നിർമലഗിരി കോളജിൽ (ഓട്ടോണമസ്) മെറിറ്റ് ഡേ "സഫലം- 2025' സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 2025 ൽ ബിരുദ പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരെയും എ പ്ലസ് ഗ്രേഡുകാരെയും ഡിപ്പാർട്ട്മെന്റ് തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയും അനുമോദിച്ചു.
കവിയും ചിത്രകാരനും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു.
അദ്ദേഹം ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹ ഭാഷണം നടത്തി. നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ, ഐക്യുഎസി കോ-ഓർഡിനേറ്റർ റവ. ഡോ. മാർട്ടിൻ ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ജയ്സൺ ജോസഫ്, ജോൺസൺ ജോർജ്, വിദ്യാർഥികളായ ഷഹാന ഷെറിൻ, അനു സജീഷ്, നിവേദിത തീർഥ എന്നിവർ പ്രസംഗിച്ചു.