ചക്കരക്കല്ലിലെ വീട്ടിൽനിന്ന് തോക്കും വടിവാളുമായി യുവാവ് പിടിയിൽ
1573538
Sunday, July 6, 2025 8:06 AM IST
ചക്കരക്കൽ: വീട്ടില്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ തോക്കും വടിവാളുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടേരി കാണിച്ചേരി ചാപ്പ നിലപ്പനക്കുന്നിലെ കെ. ഗൗരീഷ് (22) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് തോക്കും വടിവാളും മൂന്നു ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ചക്കരക്കല്‍ എസ്എച്ച്ഒ എം.പി. ഷാജിയുടെ നിർദേശാനുസരണം എസ്ഐമാരായ അംബുജാക്ഷൻ, പ്രേമരാജൻ, എസ്സിപിഒ സൂരജ്, വനിതാ പോലീസ് വിനീത എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
എന്നാൽ ഒറിജിനൽ തോക്കെല്ല കണ്ടെത്തി യതെന്ന് സംശയമുണ്ട്. വിശദമായ പരിശോധനയിൽ മാത്രമെ ഇക്കാര്യം വ്യക്തമാകൂ. നേരത്തെ ഇരിട്ടി സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയാണ് ഗൗരീഷ്. ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്ന തായി പോലീസ് പറഞ്ഞു.