പൈതൽവാലി ലയൺസ് ക്ലബ് ആലക്കോട് സേവന പ്രവർത്തനങ്ങൾ നടത്തി
1573515
Sunday, July 6, 2025 8:06 AM IST
ആലക്കോട്: ആലക്കോട് പൈതൽവാലി ലയൺസ് ക്ലബിന്റെ സർവീസ് റവലൂഷൻ ഡേ ആചരണ ഭാഗമായി വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. ഒടുവള്ളി ചുണ്ടക്കുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.
പരിസ്ഥിതി സംരക്ഷണ ഭാഗമായി വൃക്ഷത്തെ നടീൽ, രയറോം ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം, ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. അമൽ ജോസ്, ഡോ. ബിബിൻ ജയിംസ് എന്നിവരെ ആദരിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് ദിനാചരണ ഭാഗമായി സി.എ. ആഷിൻ കുര്യനെ ആദരിച്ചു. നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് സാമ്പത്തിക സഹായവും സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചുണ്ടക്കുന്ന് ദിവ്യകാരുണ്യ ആശ്രമത്തിൽ പൈതൽവാലി ലയൺസ് ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു മദർ സുപ്പീരിയർ സിസ്റ്റർ ലൂസി കൊട്ടാരത്തിന് ഭക്ഷ്യവസ്തുക്കൾ നൽകി നിർവഹിച്ചു. ടോണി കെ. തോമസ്, ടോജോ കട്ടയ്ക്കൽ, ബോബി ജോർജ്, എം.പി. ബിജു എന്നിവർ നേതൃത്വം നൽകി.