കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരേ കെഎസ്യു കരിങ്കൊടി
1573541
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ക്ക് നേരെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്തായിരുന്നു കരിങ്കൊടി കാണിച്ചത്. ഗവർണർ ഗസ്റ്റ് ഹൗസില്‍ നിന്ന് തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എം.സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, പ്രകീർത്ത് മുണ്ടേരി എന്നിവരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന രീതിയിൽ അനാവശ്യ വിവാദങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും തർക്കങ്ങളുടെയും സംഘർഷഭരിതമായ വേദിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.