കെപിസിസി പ്രസിഡന്റിന് സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും
1573518
Sunday, July 6, 2025 8:06 AM IST
ഇരിട്ടി: ജനശ്രീ മിഷൻ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സ്വീകരണം നൽകി. ചടങ്ങിൽ വിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം നൽകി. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ജനശ്രീ മിഷൻ മണ്ഡലം യൂണിറ്റ് ഭാരവാഹികൾ സണ്ണി ജോസഫിനെ ഷാൾ അണിയിച്ച് അനുമോദിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കും സണ്ണി ജോസഫ് എംഎൽഎ ഉപഹാരം നൽകി.
ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ, ജനശ്രീ നേതാക്കളായ മനോജ് എം. കണ്ടത്തിൽ, ബാലൻ പടിയൂർ, തങ്കച്ചൻ കൊട്ടിയൂർ, സോമൻ കീഴ്പള്ളി, കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. വിജയൻ, എ.കെ. കുഞ്ഞികൃഷ്ണൻ, പി.എ. ലാസർ, ജോർജ് വടക്കുംകര, ഉഷാ അനിൽ എന്നിവർ പ്രസംഗിച്ചു.