കെപിസിസി പ്രസിഡന്റിന് സ്വീകരണം നല്കി
1573537
Sunday, July 6, 2025 8:06 AM IST
ഇരിട്ടി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് എംഎൽഎയ്ക്ക് സ്വീകരണം നല്കി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. നാരായണനും സി.വി. കുഞ്ഞനന്തനും മറ്റ് ഭരവാഹികളും ചേർന്ന് സണ്ണി ജോസഫിന് ഉപഹാരം നല്കി.
പരിപാടി കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ നവാഗതരെ സ്വീകരിച്ചു.