മുസ്ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു
1573509
Sunday, July 6, 2025 8:06 AM IST
തളിപ്പറമ്പ്: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ പഴയ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് കെഎസ്ഇബി ജംഗ്ഷനു സമീപം ദേശീയപാത ഉപരോധിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം പ്രവർത്തകർ പ്രതിരോധിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
സമരക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, എൻ.യു. ഷഫീക്ക്, എൻ.എ. സിദ്ദിഖ്, ഹനീഫ മദ്രസ, കെ. അഷ്റഫ്, അജ്മൽ പാറാട്, ഷബീർ മുക്കോല എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.