കാരിക്കേച്ചർ രചനാ മത്സരം സംഘടിപ്പിച്ചു
1573531
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബിന്റെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനു ബന്ധിച്ച് "ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും' എന്ന വിഷയത്തിൽ ജില്ലാതല കാരിക്കേച്ചർ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 30 വിദ്യാർഥികൾ പങ്കെടുത്തു.
എം.ആർ. അഭിനവ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന്), ഋത്വിക് എൻ സന്തോഷ് (എകെ ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, പെരളശേരി), കെ.വി. ശ്രാവൺ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചട്ടുകപ്പാറ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫാ. ബാസ്റ്റിൻ ജോസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ കെ.വി. സന്തോഷ്, വി. വൈശാഖ്, എ. സജിത്ത്, വിദ്യാർഥികളായ പി. അർജുൻ, ശ്രാവൺ ശ്രീകാന്ത്, ജോഷ്വൽ രാജിനോൾഡ് എന്നിവർ നേതൃത്വം നൽകി.