പ്രതിഷേധ പ്രകടനം നടത്തി
1573511
Sunday, July 6, 2025 8:06 AM IST
പയ്യാവൂർ: കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ നിന്ന് പയ്യാവൂർ ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, കോൺഗ്രസ് നേതാക്കളായ ബേബി മുല്ലക്കരി, ജയിംസ് തുരുത്തേൽ, ടി.പി. അഷ്റഫ്, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയംകുന്നേൽ, സജി അട്ടിയ്ക്കൽ, ജെയ്സൺ കാട്ടാങ്കോടൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.