സ്കൂൾ ലൈബ്രറിയിലേക്ക് കെസിവൈഎം പുസ്തകങ്ങൾ കൈമാറി
1573514
Sunday, July 6, 2025 8:06 AM IST
ചെറുപുഴ: വായന മാസാചരണത്തിന്റെ ഭാഗമായി കെസിവൈഎം കോഴിച്ചാൽ യൂണിറ്റ് കോഴിച്ചാൽ സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. ഫാ. ജോസഫ് കോയിപ്പുറം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എം.എം. മേരി, സിസ്റ്റർ ബെസി, അമൽ ആലായിൽ, മാർട്ടിൻ നോബിൾ, അലീന മറ്റത്തിനാനിക്കൽ, ഇഷ ബിജു പാഴൂര്‍, അജയ് പാറപ്പുറം, അയറിൻ കൂനംപാറയിൽ എന്നിവർ പ്രസംഗിച്ചു.