ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അന്തർദേശീയ സെമിനാർ
1573510
Sunday, July 6, 2025 8:06 AM IST
ചെറുപുഴ: മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഏഴ്, എട്ട് തീയതികളിൽ ദ്വിദിന അന്തർദേശീയ സെമിനാർ നടക്കും. കോളജ് ഇന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിനും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രഫ. അമൃത് ജി. കുമാർ ഉദ്ഘാടനം നിർവഹിക്കും. ഗുരുദേവ് കോളജ് പേട്രൻ ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി ആമുഖ സന്ദേശം നൽകും. ജോർജ് ഐ.എച്ച്. കുക്ക്, ഡോ. ജിമോൾ തോമസ് ജോർജ്, പ്രഫ. ഏബ്രഹാം ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് പ്രിൻസിപ്പൽ റവ. ഡോ. സാമുവേൽ പുതുപ്പാടി, കോളജ് നാക്ക് ആൻഡ് റിസർച്ച് കോ ഓഡിനേറ്റർ പി.കെ. സിന്ധു എന്നിവർ അറിയിച്ചു.