ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
1573224
Saturday, July 5, 2025 10:06 PM IST
പയ്യന്നൂര്‍: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.
ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവരെ ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍: സൗമ്യ. മരുമകന്: പി.കെ. പ്രേമന്. സഹോദരങ്ങള്‍: കാര്‍ത്യായനി, ബാബു.