സിഐടിയുക്കാരനെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചതായി പരാതി
1573523
Sunday, July 6, 2025 8:06 AM IST
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ടൗണിൽ സിഐടിയുക്കാരനെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചതായി പരാതി. പാലായി ചിത്രാലയത്തിൽ എം.പി. നകുലിനെ (35) യാണ് ഒരു സംഘം മർദിച്ചത്.
ഇയാളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം തൊക്കിലങ്ങാടിയിലെ മത്സ്യ സ്റ്റാളിന് സമീപം നിൽക്കവെ ഇയാളെ റോഡിന് എതിർവശം കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
തലയ്ക്കും കൈയ്ക്കും പരിക്കേറ്റ നകുലിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ നകുലിനെ ആശുപത്രിയിൽ സന്ദർശിച്ചു.