വള്ളിത്തോട് ലയൺസ് ക്ലബ് സ്ഥാനാരോഹണവും കുടുംബ സംഗമവും
1573533
Sunday, July 6, 2025 8:06 AM IST
വള്ളിത്തോട്: വള്ളിത്തോട് ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും അങ്ങാടിക്കടവ് വി ആൻഡ് വി ഓഡിറ്റോറിയത്തിൽ നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് രഞ്ജു ജോസഫ്, സെക്രട്ടറി റ്റിസി എം. തോമസ്, ട്രഷറർ സി.ജെ. തോമസ് എന്നിവർ സ്ഥാനമേറ്റു.
ചടങ്ങിൽ 2024-25 വർഷത്തിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അലീന ബിജു കുറുമുട്ടം, പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ആഷർ ജോസഫ് കുറമുട്ടം, ജോൺ എയ്നോൺ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് മെംബർമാരായ ജോസഫ് കുര്യൻ, റോയി പുളിക്കൽ, റീജണൽ ചെയർപേഴ്സൺ എൻ.ജെ. ജോസഫ്, സോൺ ചെയർപേഴ്സൺ ജിമ്മി തോമസ്, കെ.എം. ബെന്നി, ബിജു കുറുമുട്ടം എന്നിവർ പ്രസംഗിച്ചു.