ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു
1573928
Tuesday, July 8, 2025 1:50 AM IST
കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ നെൽവിത്ത് വിതച്ച് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു.
കണിച്ചാർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് എം.പി. സജീവൻ അധ്യക്ഷനായിരുന്നു.
വാർഡ് മെംബർ ലിസമ്മ ജോയ്, സ്കൂൾ പ്രിൻസി പ്പൽ എൻ.ഐ. ഗീവർഗീസ്, അധ്യാപകരായ പി.ജെ. വിജി, ബോബി പീറ്റർ, പാടശേഖരത്തിന്റെ ഉടമസ്ഥരായ ശ്രീനി അരീക്കാട്ട്, ഹരീന്ദ്രൻ അരീക്കാട്ട്, എൻഎസ്എസ് ലീഡർമാരായ അർനോൾഡ്, ഡെൽഫിയ തുടങ്ങിയവർ പ്രസംഗിച്ചു.