സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷിക സമ്മേളനം
1573607
Monday, July 7, 2025 1:23 AM IST
മടമ്പം: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൺസിലിന്റെ എഴുപത്തിരണ്ടാം വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ ഫാ. ഏബ്രഹാം പറമ്പേട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മടമ്പം ലൂർദ് മാതാ പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സൊസൈറ്റി മടമ്പം ഏരിയ കൗൺസിൽ പ്രസിഡന്റ് ടി.പി. മാനുവൽ ആമുഖ പ്രഭാഷണം നടത്തി.
കെ.എൽ. ജോയി, കെ.സി. ജോസഫ് കുഴിക്കാട്ട്കുടിയിൽ, എൻ.സി. ലൂക്ക നെല്ലിക്കാക്കണ്ടത്തിൽ, ജോസഫ് പാഴൂക്കുന്നേൽ, വി.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. "വിൻസെൻഷ്യൽ പ്രവർത്തനം' എന്ന വിഷയത്തിൽ സൊസൈറ്റി നാഷണൽ കൗൺസിൽ ഓഫ് ഇൻഡ്യ ജോയിന്റ് സെക്രട്ടറി ജോളി സെബാസ്റ്റ്യൻ ക്ലാസെടുത്തു.