മാഹിയിൽ സ്കൂൾ കെട്ടിടത്തിന്റെ സൺ ഷേഡ് തകർന്നു
1573619
Monday, July 7, 2025 1:24 AM IST
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സൺ ഷേഡ് തകർന്ന് വീണു. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം -സ്കൂൾ വാച്ച് മാൻ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ സ്ഥലത്തെത്തി. മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ക്ലാസുകൾ പ്രവർത്തിച്ച കെട്ടിടത്തിന് 48 വർഷം പഴക്കമുണ്ട്. സംഭവം പുലർച്ചെയായതിനാൽ അപകടം ഒഴിവായി.