സ്വകാര്യ ആശുപത്രികളുടെ ചികിത്സാനിരക്കുകള്ക്ക് പൊതുമാനദണ്ഡം കൊണ്ടുവരണം: സിപിഐ
1573623
Monday, July 7, 2025 1:24 AM IST
കണ്ണൂര്‍: കേരളത്തിലെ ആരോഗ്യവകുപ്പ് സമഗ്രമായ പഠനത്തിലൂടെ ശാസ്ത്രീയമായ നിയമനിര്‍മാ ണം വഴി സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകളില്‍ പൊതുമാനദണ്ഡം കൊണ്ടുവരണ മെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന ചികിത്സാനിരക്കുകളില്‍ ഭീമമായ അന്തരങ്ങളാണുള്ളത്. ഒരേ തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും കണ്ണൂര്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപ ത്രികളില്‍ വ്യത്യസ്ത നിരക്കുകളാണ് രോഗികളില്‍നിന്ന് ഈടാക്കുന്നത്.
വാഹന അപകടമുള്‍പ്പെടെയുള്ള അടിയന്തര ചികിത്സകള്‍ക്ക് സ്വകാര്യ ആശുപത്രിയിലെത്തി കഴിഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്ത സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്.
അത്യാസന്ന നിലയില്‍ എത്തിച്ചേരുന്ന രോഗികളാണ് പലപ്പോഴും ഇവരുടെ കൊടിയ ചൂഷണത്തിന് ഇരയാകുന്നത്.
സമീപകാലത്ത് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലേക്ക് വരുന്നതിലൂടെ സൂപ്പര്‍ സ്പെഷാലിറ്റി എന്ന ബ്രാന്‍ഡില്‍ നേരത്തെ ഉണ്ടായിരുന്ന നിരക്കുകളുടെ രണ്ടും മൂന്നും ഇരട്ടിയാണ് ഈടാക്കുന്നത്. പാവപ്പെട്ട നിര്‍ധനരായ രോഗികള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് ഇത്തരം ആശുപത്രികളെ ആശ്രയി ക്കുമ്പോള് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാമ്പത്തിക പരാധീനതയിലേക്ക് എത്തിച്ചേരുകയാണ്, സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ചികിത്സാ നിരക്കുകള്‍ നിശ്ചയിക്കാനുള്ള സാഹചര്യമാണ് ഇത്തരം വലിയ ചികിത്സാ ചൂഷണത്തിന് കാരണമാകുന്നത്. കര്‍ശനമായ നിയമനട പടിയിലൂടെ മാത്രമെ ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയൂവെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഒമ്പതിന്റെ ദേശീയ
പണിമുടക്ക്
വിജയിപ്പിക്കുക
കണ്ണൂര്‍: രാജ്യത്തെ സ്നേഹിക്കുന്ന തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ജൂലൈ ഒമ്പതിന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി-കര്‍ഷക വിരുദ്ധവുമായ നടപടികള്‍ മൂലം ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും കോര്‍പറേറ്റ് മൂലധന ശക്തിക്ക് അടിയറവ് വച്ചിരിക്കുകയാണ്.
അനുരഞ്ജനമില്ലാത്ത ബഹുജനപ്രക്ഷോഭത്തിലൂടെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സി.പി. സന്തോഷ് കുമാര്‍ വീണ്ടും
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി
കണ്ണൂർ: സിപിഐ ജില്ലാ സെക്രട്ടറിയായി സി.പി. സന്തോഷ് കുമാര്‍ തുടരും. ഇന്നലെ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രതിനിധി സമ്മേളനമാണ് സന്തോഷിനെ രണ്ടാമതും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 39 അംഗ ജില്ലാ കൗൺസിലിനേയും സമ്മേളനം തെരഞ്ഞെടുത്തു.
ഹാൻവീവിലെ മുൻ ജീവനക്കാരനാണ് സി.പി. സന്തോഷ് കുമാര്‍ . പാർട്ടി കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, 13 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മേലേചൊവ്വ മുണ്ടയാടാണ് താമസം.
കണ്ണൂർ കോർപറേഷൻ കൗൺസിലറായ എൻ. ഉഷയാണ് ഭാര്യ. സിഷിൻ, സിബിൻ (സോഫ്റ്റ്വെയർ എൻജിനിയർ) എന്നിവർ മക്കളാണ്.
പ്രതിനിധി സമ്മേളനത്തി ന്റെ രണ്ടാം ദിവസം സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പി. സന്തോഷ് കുമാർ എംപി, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, സത്യൻ മൊകേരി, മന്ത്രി ജി.ആർ. അനിൽ, സി.പി. മുരളി, സി.എൻ. ചന്ദ്രൻ, സി.പി. ഷൈജൻ, സി.പി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.