ബഷീർ അനുസ്മരണം
1573616
Monday, July 7, 2025 1:24 AM IST
റീഡിംഗ് തിയേറ്റർ
അവതരണം നടത്തി
ഇരിട്ടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. സുരേഷ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. നന്മ ഭരണ സമിതിയംഗം എൻ.എം. രത്നാകരൻ അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി നന്മ അംഗങ്ങൾ അവതരിപ്പിച്ച റീഡിംഗ് തിയേറ്ററും അരങ്ങേറി.
ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി പായം ഗ്രാമീണ ഗ്രന്ഥാലയം അനുബന്ധ സംഘടനയായ ഉദയ ബാലവേദി സംഘടിപ്പിച്ച അവതരണം ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഡോ. എ. ബൈജു ഉദ്ഘാടനം ചെയ്തു. മൂക്ക് എന്ന ബഷീർ ചെറുകഥയുടെ റീഡിംഗ് തിയേറ്റർ അവതരണമാണ് നടന്നത്. ഉദയ ബാലവേദി പ്രസിഡന്റ് വി.വി. ധാർമിക് അധ്യക്ഷത വഹിച്ചു. ആരാധ്യ രഞ്ജിത്, അൻവിത ബിജു, സാരംഗി, പി. ശിവനന്ദ എന്നിവരാണ് റീഡിംഗ് തിയേറ്ററിന് ശബ്ദം നൽകിയത്.
കണിച്ചാർ: കണിച്ചാർ കാപ്പാട് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാംസ്കാരിക സദസും കഥാപ്രസംഗവും റീഡിംഗ് തീയേറ്ററും സംഘടിപ്പിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ. ജിൽസ് അധ്യക്ഷത വഹിച്ചു.
കാപ്പാട് സാംസ്കാരികവേദി പ്രസിഡന്റ് എം.വി. രാജീവൻ, ഇ.കെ. നായനാർ സ്മാരക വായനശാല സെക്രട്ടറി ബി.കെ. ശിവൻ, ഡോ. പൽപു മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപിക എൻ.വി. മായ, സെക്രട്ടറി എം.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. കാഥികൻ പ്രഫ. വി. സാംബശിവൻ അനുസ്മരണത്തിന്റെ ഭാഗമായി "അനീസ്യ" കഥാപ്രസംഗം കാഥികൻ തോമസ് കുന്നുംപുറം അവതരിപ്പിച്ചു. വിനോദിനിയുടെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങൾ ബഷീർ കൃതികളുടെ റീഡിംഗ് തീയേറ്റർ ആവിഷ്കാരം നടത്തി.