ഉന്നത വിജയികളെ അനുമോദിച്ചു
1573609
Monday, July 7, 2025 1:23 AM IST
പയ്യാവൂർ: കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്യാട് വില്ലേജ് പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. സജീവ് ജോസഫ് എംഎൽഎ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡന്റ് പി. അയൂബ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പനയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സജീവ് ജോസഫ് എംഎൽഎ ഉപഹാരങ്ങൾ നൽകി. കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ, കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ടി. മാത്യു, ജവഹർ ബാൽമഞ്ച് ജില്ലാ കോ- ഓർഡിനേറ്റർ ആനന്ദ് ബാബു, യൂത്ത് കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡന്റ് കെ.വി. ഗോകുൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. തങ്കമണി, ജവഹർ ബാൽമഞ്ച് കല്യാട് മണ്ഡലം പ്രസിഡന്റ് പി. സംജിത്ത്, പി.വി. സത്യൻ, വിനോദ്, കുഞ്ഞനന്തൻ, കെ.എ. ഉമ്മർ എന്നിവർ പ്രസംഗിച്ചു.