വന്യമൃഗ ശല്യത്തിനെതിരേ കർഷകർ ഒപ്പു ശേഖരണം നടത്തി
1573611
Monday, July 7, 2025 1:23 AM IST
അടയ്ക്കാത്തോട്: പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ ചീങ്കണ്ണിപ്പുഴയ്ക്ക് മേലുള്ള കൈയേറ്റത്തിനുമെതിരേ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറുന്നതിന്റെ ഭാഗമായി, അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് പള്ളിയിൽ കർഷകരുടെ ഒപ്പു ശേഖരണം നടത്തി.
കാട്ടാന തുടർച്ചയായി പ്രതിരോധ മതിൽ ഭേദിക്കുന്ന സാഹചര്യത്തിൽ ആനമതിൽ ബലപ്പെടുത്തുക, മതിൽ ഇല്ലാത്ത ഇടങ്ങളിൽ മതിൽ നിർമാണം പൂർത്തിയാക്കുക, കൊലയാളി മോഴയാനയെ പിടിച്ചു മാറ്റുക, ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം വില്ലേജിൽ നിലനിർത്തുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.
ജനകീയ കമ്മിറ്റി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബിൻ ഐക്കരതാഴത്ത് ജോസഫ് ആഞ്ഞിലിവേലിൽ, പ്രവീൺ താഴത്തെമുറി, ജസ്റ്റിൻ ചീരംവേലിൽ തുടങ്ങിയവർ നേതൃത്വം നല്കി.