ലയൺസ് ക്ലബ് ഇരിട്ടി ഭാരവാഹികള്‍ സ്ഥാനമേറ്റു
1573932
Tuesday, July 8, 2025 1:50 AM IST
ഇരിട്ടി: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഇരിട്ടി ബിആര്‍സിയിലെ കുട്ടികള്‍ക്ക് കിടക്കവിതരണം, വിദ്യാർഥികള്‍ക്ക് പഠനസഹായ വിതരണം എന്നിവയും നടത്തി. ഡെന്നിസ് തോമസ് പുതിയ അംഗങ്ങള്‍ക്ക് സത്യവാജകം ചൊല്ലി കൊടുത്തു. സെക്രട്ടറി ജോളി അഗസ്റ്റിന്, കെ.ജെ. ജാസ്, റീജിയണല്‍ ചെയര്മാന് എന്‍. കൃഷ്ണന്, സുരേഷ് മിലന്, സുരേഷ് ബാബു, കെ.ടി. അനൂപ്, ശ്രീജ അനൂപ്, സിബി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അര്‍ച്ചന റെജി (പ്രസിഡന്റ്), വി.ജി. സുനില്‍, ഡയാന സുരേഷ്ബാബു, ജോണ്‍ തോമസ് (വൈസ് പ്രസിഡന്റുമാര്‍), ജോളി അഗസ്റ്റിന് (സെക്രട്ടറി), ബെബന്‍ മാത്യു (ജോയിന്റ് സെക്രട്ടറി), എ.കെ. കുഞ്ഞിരാമന് നമ്പ്യാര്‍ (ട്രഷറര്‍).