കോളാരി ബാങ്ക് നാളികേര സംസ്കരണ ഫാക്ടറിയിൽ പുതിയ മെഷീനുകൾ പ്രവർത്തനം തുടങ്ങി
1573929
Tuesday, July 8, 2025 1:50 AM IST
മട്ടന്നൂർ: കോളാരി സർവീസ് സഹകരണ ബാങ്കിന്റെ നാളികേര സംസ്കരണ ഫാക്ടറിയിൽ വെർജിൻ കോക്കനട്ട് ഓയിൽ തയാറാക്കുന്നതിനുള്ള പുതിയ മെഷനറികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് നിർവഹിച്ചു. കോളാരി ബാങ്ക് പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. ശ്രീജിത്ത്, സെക്രട്ടറി സി. അജയകുമാർ, ഡയരക്ടർമാരായ വി.വി. മനോഹരൻ, എം.വി. പ്രകാശൻ, വി.കെ. ഷാജി, പി. പവിത്രൻ, മാനേജർ കെ. നാരായണൻ എന്നിവർ എന്നിവർ പ്രസംഗിച്ചു.