ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, January 26, 2023 12:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​വ​ളി​ടം വ​നി​താ ക്ല​ബ് ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ല​ക്‌​സ് നെ​ടി​യ​കാ​ല​യി​ല്‍, പി.​പ​ത്മാ​വ​തി, അം​ഗ​ങ്ങ​ളാ​യ പി.​സി.​ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, ജോ​സ​ഫ് വ​ര്‍​ക്കി, സ​ന്ധ്യ ശി​വ​ന്‍, ബി​ന്‍​സി ജെ​യി​ന്‍, മോ​ന്‍​സി ജോ​യി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ മേ​രി ബാ​ബു, അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ശ​ശീ​ന്ദ്ര​ന്‍, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ മാ​ലോം, സെ​ക്ര​ട്ട​റി ലി​ന്‍​സി രൂ​മേ​ഷ്, ലി​ബി ജോ​മോ​ന്‍, ഗാ​യ​ത്രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​നു കീ​ഴി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി 25നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റു വാ​ര്‍​ഡു​ക​ളു​ടെ​യും പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി അ​വ​ളി​ടം വ​നി​താ ക്ല​ബ് രൂ​പീ​ക​രി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ന്‍ ക്ല​ബ്ബി​ന് ക​ഴി​ഞ്ഞു.