കേരളം ബിജെപിക്ക് അനുകൂലമായി പാകപ്പെടുന്നു: പ്രകാശ് ബാബു
1280475
Friday, March 24, 2023 12:56 AM IST
നീലേശ്വരം: നരേന്ദ്രമോദി സര്ക്കാര് കഴിഞ്ഞ ഒമ്പതുവര്ഷമായി നടത്തിവരുന്ന വികസന പ്രവര്ത്തനങ്ങളുടെ ഫലമായി ബിജെപിയോടുള്ള മതന്യൂനപക്ഷങ്ങളുടെ എതിര്പ്പ് കേരളത്തിലും ഗണ്യമായി കുറഞ്ഞു വരികയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
ഇതുവരെ കേരളം മാറിമാറി ഭരിച്ച ഇടത് വലതുമുന്നണികള് കര്ഷകരെയും മതന്യൂനപക്ഷങ്ങളെയും വഞ്ചിക്കുകയായിരുന്ന തിരിച്ചറിവാണ് തലശേരി ആര്ച്ച് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
നീലേശ്വരം വട്ടപ്പൊയിലില് ജനസംഘം നേതാവായിരുന്ന കുമാരന് നായരുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര് ആമുഖ പ്രഭാഷണം നടത്തി. ടി.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ്, പി.യു. വിജയകുമാര്, എം.വി. ജിജു, ബിജു കൊട്ടുകാല് എന്നിവര് പ്രസംഗിച്ചു.