നെ​ല്ലി​പ്പ​ള്ളി തി​രു​ഹൃ​ദ​യ ഇ​ട​വ​ക തി​രു​നാ​ൾ ന​വീ​ക​ര​ണ ധ്യാ​നം ഇ​ന്നു​മു​ത​ൽ
Monday, May 22, 2023 11:44 PM IST
പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി ഇ​ട​വ​ക തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ർ​ഷി​ക ന​വീ​ക​ര​ണ ധ്യാ​നം ഇ​ന്നു മു​ത​ൽ 25 വ​രെ ന​ട​ക്കും. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ ധ്യാ​നം ന​യി​ക്കും.
​വൈ​കു​ന്നേ​രം 6.30 മു​ത​ലാ​ണ് ധ്യാ​നം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​എ​ബി ച​ങ്ങ​ൻ​ക​രി​യും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​സ​ജി കാ​പ്പി​കു​ഴി​യും 25-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ജോ​ജി മ​ര​ങ്ങാ​ട്ടും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

സ്കൂളിൽ താ​ത്ക്കാ​ലി​ക
നി​യ​മ​നം

കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ഡോ. ​വേ​ലു​ക്കു​ട്ടി അ​ര​യ​ന്‍ മെ​മോ​റി​യ​ല്‍ സ​ര്‍​ക്കാ​ര്‍ റീ​ജി​യ​ണ​ല്‍ ഫി​ഷ​റീ​സ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ കം ​ട്യൂ​ട്ട​ര്‍, കെ​യ​ര്‍ ടേ​ക്ക​ര്‍, കു​ക്ക് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു.
നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 24ന് ​രാ​വി​ലെ 11 ന് ​സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 0476 2620260.