ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിലെ രോ ഹിണി തിരുന്നാള്‍ ഉത്സവം
1416036
Friday, April 12, 2024 10:49 PM IST
അഞ്ചല്‍ : ദക്ഷിണ ഭാരതത്തിലെ ഏക രാധാമാധവ ക്ഷേത്രമായ ഏരൂര്‍ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിലെ രോഹിണി തിരുന്നാള്‍ മഹോത്സവത്തിന് തുടക്കമായി. സാംസ്കാരിക സമ്മേളനത്തോടെയാണ് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായത്. ക്ഷേത്രം രക്ഷാധികാരി ജി. ബാലചന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന് ഭരണസമിതി അംഗം ബി.ഒ .ചന്ദ്രമോഹന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വിവിധ മേഖകളില്‍ മികവ് തെളിയച്ചവരെ അനുമോദിച്ചു. എസ്എന്‍ഡിപി പുനലൂര്‍ യൂണിയന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. ബൈജു, കെ .പ്രമോദ്, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ മനോജ്, സഹ കണ്‍വീനര്‍ സി.ജി .രാധാമണി എന്നിവര്‍ പ്രസംഗിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാവിരുന്നുകള്‍, സത്സംഗം, ശാസ്ത്രീയ നൃത്ത തരംഗം എന്നിവ നടന്നു. ഡോ. പ്രശാന്ത് വര്‍മ നയിക്കുന്ന ഭജന്സോടെയാകും ഉത്സവത്തിന് സമാപനം കുറിക്കുക. പ്രത്യേക പൂജകള്‍ക്ക് പുറമേ അന്നദാനം ,ദീപ കാഴ്ച ഉള്‍പ്പടെയുള്ളവയും നടന്നു .