മിഖായേൽ മാലാഖയുടെ തിരുനാളാഘോഷം 20 മുതൽ
1592660
Thursday, September 18, 2025 6:45 AM IST
പുനലൂർ: കേരളത്തിൽ നിന്നും നിരവധി തീർഥാടകർ എത്തുന്ന തെങ്കാശി സെന്റ് മൈക്കിൾ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളാഘോഷം 20 മുതൽ 30 വരെ നടക്കുമെന്ന് ഇടവക വികാരി ഫാ.എ. ജയിംസ്, ഫാ. ജോയി കല്ലറക്കൽ, പാരിഷ് കൗൺസിൽ അംഗം ജെ .ക്ലീറ്റസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
20ന് വൈകുന്നേരം 5.30ന് കോടിയേറ്റ്, തുടർന്ന് 26 വരെ വൈകുന്നേരം ആറിന് കുർബാന. 27ന് രാവിലെ 11 ന് ഫാ .ജോയി കല്ലറക്കലിന്റെമുഖ്യ കർമികത്വത്തിൽ മലയാളത്തിൽ കുർബാന, വൈകുന്നേരം 6. 30 ന് ഫാ. വി.കെ.എസ് അരുൾ രാജ് പാളയംകോട്ടയുടെ മുഖ്യ കാർമികത്വത്തിൽ തമിഴിൽ കുർബാന, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് രാവിലെ 11ന് സേവ്യർ തൈപാടത്തിന്റെ നേതൃത്വത്തിൽ മലയാളത്തിൽ കുർബാന, വൈകുന്നേരം 6.30ന് ശിവഗംഗ ബിഷപ് ഡോ .ലൂർദ് ആനന്ദത്തിന്റെ കർമികത്വത്തിൽ തമിഴിൽ കുർബാന. തുടർന്ന് വിശുദ്ധ മിഖായേൽ മാലാഖയുടെ സ്വരൂപം വഹിച്ചുകൊണ്ടുള്ള തേരെടുപ്പ്.
29ന് രാവിലെ 7.30ന് സമൂഹബലി. മധുര ആർച്ച് ബിഷപ് റവ .ഡോ .അന്തോണി സ്വാമി മുഖ്യ കാർമികനാകും. 10.30 ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ .ഡോ. ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. 12ന് ഫാ .അലോഷ്യസ് ദുരൈരാജിന്റെ കാർമികത്വത്തിൽ രോഗികൾക്കായുള്ള കുർബാന. സമാപനദിവസമായ 30ന് രാവിലെ ആറിന് ചേട്ടിക്കുളം വികാരി ഫാ .ജോമിക്സിന്റെ കാർമികത്വത്തിൽ കുർബാന, കൊടിയിറക്ക് .