കരുതലോണം ആഘോഷിച്ചു
1592247
Wednesday, September 17, 2025 6:18 AM IST
കൊല്ലം :കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ഓണാഘോഷമായ കരുതലോണം കരുതൽ അക്കാഡമി ഹാളിൽ നടന്നു. നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെപിഎസി ലീലാകൃഷ്ണൻ ഓണാഘോഷത്തി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകനും സംഗീതസംവിധായകനുമായ കേരളപുരം ശ്രീകുമാർ, ഗായകൻ കണ്ണൻ അയ്യപ്പൻ, കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, ചീഫ് അഡ്വൈസർ എഡിസൺ വിൻസന്റ്, ചീഫ് കോർഡിനേറ്റർ ജോസ്ഫിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
സംഗീത അക്കാഡമി അവാർഡ് ജേതാവായ കേരളപുരം ശ്രീകുമാറിന് കർമ ശ്രേഷ്ഠ പുരസ്കാരം കെപിഎസി ലീലാകൃഷ്ണൻ സമ്മാനിച്ചു.കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ പെർഫോമൻസും ഓണസദ്യയും നടന്നു.