ഗ്രന്ഥശാലാദിനം ആചരിച്ചു
1591815
Monday, September 15, 2025 6:11 AM IST
ചാത്തന്നൂർ: ഉളിയനാട് കെ. പി.ഗോപാലൻഗ്രന്ഥശാലയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. മുതിർന്ന ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം സി. വിജയകൃഷ്ണൻ നായർ പതാക ഉയർത്തി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ആർ. ബിജു അധ്യക്ഷത വഹിച്ചു.
സുനിൽകുമാർ. ബിജു , ഫ്രാൻസിസ്, വിപേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുതിർന്നവർക്കായി വായനമത്സരവും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി.
വിജയികൾക്ക് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സജില സമ്മാനദാനം നടത്തി. തുടർന്ന് മധുരവിതരണവും നടത്തി.